നൂറ് വയസിന് മുകളിലുള്ളവര്‍ക്ക് മാസം 7000 രൂപ പെന്‍ഷനുമായി പുതുച്ചേരി സര്‍ക്കാര്‍

0
38

നൂറ് വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ 7000 രൂപ മാസം പെന്‍ഷനായി ലഭിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവും ഡിഎംകെ അംഗവുമായ ആര്‍. ശിവയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നൂറ് വയസ് പൂര്‍ത്തിയായ ഏഴ് പേര്‍ മാത്രമാണ് പുതുച്ചേരിയിലുള്ളതെന്നും ഇവര്‍ക്ക് വനിതാ-ശിശു വികസന വകുപ്പ് വഴി ഈ തുക ലഭ്യമാക്കുമെന്നും എന്‍. രംഗസാമി പറഞ്ഞു.

പുതുച്ചേരിയില്‍ വനിതാ-ശിശു വികസനവകുപ്പിന്റെ ചുമതലയില്‍ വരുന്നതാണ് വാര്‍ധക്യപെന്‍ഷന്‍ വിതരണം. കൂടാതെ 95 മുതല്‍ 100 വയസ് വരെയുള്ളവര്‍ക്ക് ഇപ്പോള്‍ മാസംതോറും നല്‍കിവരുന്ന 3,500 രൂപ 4,000 രൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.