ലഖ്നൗ : ഉത്തർപ്രദേശിൽ പീഡന ശ്രമത്തെ എതിർത്ത പെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി. പീഡനത്തെ എതിർത്ത12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.
ഫിറോസാബാദിലെ പ്രേംനഗറിലാണ് മൃഗീയമായ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
മനീഷ് യാദവ്, ശിവ്പാൽ യാദവ്, ഗൗരവ് ചാക് എന്നിവരാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ റസൽപൂർ പൊലീസ് കേസെടുത്തതായും, അന്വേഷണം പുരോഗമിക്കുന്നതായും ഫിറോസാബാദ് എസ്എസ്പി സച്ചിന്ദ് കുമാർ പട്ടേൽ പറഞ്ഞു.