ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ചെക്കോണ്‍ പ്രദേശത്താണ് മെയ്തി കുകി സമുദായാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രദേശത്തെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷമായി മാറിയത്. ഇതേ തുടര്‍ന്ന് ഇംഫാലില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു.
സൈന്യത്തെയും അര്‍ധസൈനികവിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് രണ്ട് മണിയോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ശക്തമായത്. ഇരുവിഭാഗങ്ങളിലുമായി തടിച്ചു കൂടിയവര്‍ ഒഴിഞ്ഞു കിടന്നിരുന്ന വീടുകള്‍ അഗ്‌നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.