ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്, വാഹനം കത്തിനശിച്ചു

0
228

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡല്‍ഹി -ദെഹ്റാദൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
.ഋഷഭ് പന്ത് ഓടിച്ച മെഴ്സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിലിടിച്ചാണ് അപകടം.

അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിനെ ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കി യിലേക്ക് പോകുകയായിരുന്നു പന്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.