വ്യാജപരസ്യത്തിനെതിരെ സച്ചിന്റെ പരാതി

0
63

മുംബൈ: തന്റെ പേരില്‍ വ്യാജപരസ്യം പ്രചരിക്കുന്നതിനെതിരെ പരാതി നല്‍കി മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈ പോലീസില്‍ ആണ് അദ്ദേഹം പരാതി നല്‍കിയത്. തന്റെ ശബ്ദവും ഫോട്ടോയും പേരും ആളുകളെ കബളിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ് വഴിയാണ് ഇത്തരത്തില്‍ കബളിപ്പിക്കല്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.