6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 40കാരൻ പിടിയില്‍

0
29

6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 40കാരൻ പോലീസ് കസ്റ്റഡിയിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. അഴുക്കു ചാലിന് സമീപം 6 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൻറെ ചുരുൾ അഴിയുന്നത്.

അഴുക്കുചാലിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിനകം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 40 കാരനായ കുടിയേറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഈശ്വർ സിംഗ് ഉത്തരാഖണ്ഡിലെ ചമോലി സ്വദേശിയാണെന്നും 15 വർഷമായി പാനിപ്പത്തിൽ വിവിധ ഭക്ഷണ ശാലകളിൽ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

തൻറെ 4 വയസുകരനായ സഹോദരനൊപ്പം പാനിപ്പത്തിലെ വീടിനടുത്തുള്ള പാർക്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആഗസ്ത് 15 നാണ് സംഭവം നടക്കുന്നത്.

പാനിപ്പത്തിലെ സെക്ടർ 29ലെ ഒരു പാർക്കിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ബിസ്‌ക്കറ്റ് വാങ്ങിത്തരാമെന്ന വ്യാജേന പ്രതി പെൺകുട്ടിയെ വശീകരിച്ച് സെക്ടർ 25ലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തു ഞെരിച്ച് കൊന്ന പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.