സൈന്യം സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

0
52

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യം സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. മഞ്ഞില്‍ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു.

പെട്രോളിങിന് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജവാന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.