സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു

0
158

ന്യൂ ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പഒല മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ശനിയാഴ്ച ഇറ്റലിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇന്നലെയായിരുന്നു സംസ്‌കാരം. കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധി തന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ ഇറ്റലിയിലേക്ക് പോയിരുന്നു. കൂടാതെ സോണിയ തന്റെ ചികിത്സയുടെ ഭാഗമായി നിലവില്‍ വിദേശത്ത് തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കൊപ്പം മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിദേശത്ത് തന്നെ തുടരുകയാണ്.