ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

0
4091

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ.

വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹം ശ്വസന സഹായിയുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.കഴിഞ്ഞ അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.പി.ബിയെ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എസ്.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിവൃത്തം മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.