വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം

0
48


വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വരും ദിവസങ്ങളില്‍ വിശാഖപട്ടണത്ത് നിന്ന് സംസ്ഥാന ഭരണം ആരംഭിക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലാണ് റെഡ്ഡി ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന ദിവസങ്ങളില്‍ ഞങ്ങളുടെ തലസ്ഥാനമാകാന്‍ പോകുന്ന വിശാഖപട്ടണത്തേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. വരും മാസങ്ങളില്‍ ഞാന്‍ തന്നെ വിശാഖപട്ടണത്തേക്ക് മാറും. മാര്‍ച്ച് 3 ന് വിശാഖപട്ടണത്ത് ഞങ്ങള്‍ ഈ ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നു. കൂടാതെ വിശാഖപട്ടണത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാനും അവിടെ വരാന്‍ മാത്രമല്ല, വിദേശത്തുള്ള നിങ്ങളുടെ സഹപ്രവര്‍ത്തകരോട് ഞങ്ങളെ സന്ദര്‍ശിക്കാണ് പറയാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു- മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി പറഞ്ഞു.