പ്രതിശ്രുത വരനൊപ്പം ഭക്ഷണം കഴിക്കവെ വെടിയേറ്റു,യുവതി മരിച്ചു

0
536

ഗുഡ്ഗാവ്: പ്രതിശ്രുത വരനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറവേ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുഡ്ഗാവിലെ റെസ്റ്റോറന്റിന് സമീപത്തുവെച്ചാണ് യുവതിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ സംഘം യുവതിയെ ലക്ഷ്യമാക്കി നിറയൊഴിക്കുകയായിരുന്നു. നവംബർ മൂന്നിനാണ് ദുരന്തമുണ്ടായത്.

പ്രതിശ്രുത വരനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് കയറവെയാണ് യുവതിക്ക് വെടിയേറ്റത്. ഛത്തീസ്ഗഡ് സ്വദേശിനിയായ യുവതി ഗുഡ്ഗാവിലെ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വെടിയുതിർത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.