ഈശോയുടെ രണ്ടാം വരവ് ഈ തലമുറയിൽത്തന്നെ; പരിശുദ്ധ അമ്മയുടെ സന്ദേശം

0
406

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത് യാഥാർഥ്യം മാത്രം.

മരിയ ഡിവൈൻ മേഴ്‌സിക്ക് ലഭിച്ച സന്ദേശം

ഈശോയുടെ രണ്ടാം വരവ് ഈ തലമുറയിൽത്തന്നെ നിറവേറും! തയ്യാറാവുക!

ഗരബന്താളിൽ പരിശുദ്ധ കന്യകാമറിയം 1961 ൽ നൽകിയ മുന്നറിയിപ്പ് ഉടൻ നിറവേറും. നോഹയുടെ കാലത്ത് സംഭവിച്ചതുപോലെ ആകാതിരിക്കട്ടെ. നമുക്ക് ഒരുങ്ങിയിരിക്കാം

മുന്നറിയിപ്പിൻറെ നേരത്ത് എന്ത് സംഭവിക്കും.

ഏഴു വയസ്സിനു മുകളിലേക്കുള്ള എല്ലാവരും, 15 മിനിറ്റ് നേരത്തോളം, ഈശോയുമായി,
നിഗൂഡവും സ്വകാര്യവുമായ ദർശനത്തിൻറെ ഒരു അനുഭവം ഉണ്ടാകും. ഓരോരുത്തരും, തങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ മരിച്ചാൽ, അയാളുടെ സ്ഥിതി എന്തായിരിക്കുമോ ആ അവസ്ഥ, ഈ 15 മിനിറ്റ് നേരം അവർക്ക് അവുഭവേദ്യമാകും. (ഈ ലോകത്തിലെ എല്ലാ വേദനകളും കൂടി ചേർത്തുവച്ചാൽ പോലും, ശുദ്ധീകരണസ്ഥലത്തെ ഒരു സെക്കൻഡിനോട് തുലനം ചെയ്യുവാൻ സാധിക്കില്ലെന്നോർക്കുക!)
വിധിയുടെ അവസാനദിവസം ഏതുവിധമാണെന്ന് വെളിപ്പെടുന്നതിങ്ങനെയായിരിക്കും. പക്ഷേ, ഇപ്പോൾ നമ്മൾ ശിക്ഷിക്കപ്പെടുകയില്ല. മറിച്ച്, തെറ്റുകൾക്ക് മാപ്പപേക്ഷിക്കുവാനായി നമുക്ക് ഒരവസരം നൽകപ്പെടുന്നതായിരിക്കും.
രണ്ട് വാൽ നക്ഷത്രങ്ങൾ ആകാശത്ത് കൂട്ടിയിടിക്കും.
ഭൂകമ്പത്തേക്കാളും ഭീകരമായ ഒരു മഹാവിപത്തായി ജനങ്ങൾ ഇതിനെ കാണും.
എന്നാൽ ഇത് അങ്ങനെയായിരിക്കുകയില്ല. ഈശോ വരുന്നു എന്നതിൻറെ ഒരു അടയാളമായിരിക്കും ഇത്.
ആകാശം ചുവന്ന നിറമാകുവയും, തീക്കുണ്ഡം പോലെ തോന്നിക്കുകയും ചെയ്യും. ആകാശത്തിൽ വലിയ ഒരു ക്രൂശിതരൂപം നിങ്ങൾ കാണും.
ഇത് സാർവ്വ ലൗകികമായ ഒരു മിഥ്യാബോധമായിരുന്നെന്ന് നിരീശ്വരവാദികൾ പറയും. യുക്തിപരമായ
ഒരു വിശദീകരണത്തിനായി ശാസ്ത്രജ്ഞർ പരതും, പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിരിക്കുകയില്ല.
. ഇത് വളരെ ഗംഭീരമായിരിക്കും, എന്നാൽ നമ്മെ മുറിവേൽപ്പിക്കില്ല. ഈശോയുടെ കരുണയുടെയും സ്‌നേഹത്തിൻറെയും ഒരു പ്രകടനമായിട്ടാണ് ഇത് വരുന്നത്.
നമ്മുടെ പാപങ്ങൾ നമുക്ക് കാണിച്ചുതരും. അവ നമുക്ക് വെളിപ്പെട്ടുകഴിയുമ്പോൾ, അഗാധമായ ദുഖവും ലജ്ജയും നമുക്ക് തോന്നുവാനിടയാക്കും.
എല്ലാവരും അവരുടെ ആത്മാവിൻറെ അവസ്ഥ, ദൈവത്തിൻറെ മുൻപിൽ കാണും
-അവരുടെ ജവിതത്തിൽ അവർ ചെയ്ത ന?കൾ; മറ്റുള്ളവർക്കു വരുത്തിവച്ചിട്ടുള്ള സങ്കടങ്ങൾ;
നിറവേറ്റേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നത്; അങ്ങനെ എല്ലാം …
ഈ മുന്നറിയിപ്പ് എന്തുകൊണ്ട് സംഭവിക്കുന്നു?

ദൈവത്തിൻറെ അസ്തിത്വം എല്ലാവർക്കും തെളിയിച്ചുകൊടുക്കുവാനായി.
എല്ലാവരേയും സത്യത്തിൻറെ വഴിയിലേക്കും ഈശോയിലേക്കും തിരികെ കൊണ്ടുവരുവാനായി.
മാനസാന്തരത്തിലൂടെ, ലോകത്തിലുള്ള തി?യുടെയും പാപത്തിൻറെയും പ്രഭാവം കുറയ്ക്കുവാനായി.
അന്ത്യവിധിയുടെ ദിനത്തിനുമുൻപ്, നമ്മൾ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്ക് മാപ്പുചോദിക്കുവാനുള്ള
ഒരു അവസരം നൽകി രക്ഷിക്കപ്പെടുവാനായി.
വീണ്ടെടുപ്പിനുള്ള അവസരം ഉണ്ടാകുമായിരുന്നില്ലാത്ത അവിശ്വാസികളുടെ മനസ്സുതിരിവിനുവേണ്ടി.
വിശ്വാസികളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി.
ഇപ്പോൾ നാം എന്തുചെയ്യണം

ഒരുങ്ങിയിരിക്കുക. പൂർണ്ണ അനുതാപത്തോടെ, കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക. പാപ പരിഹാരങ്ങൾ ചെയ്യുക.
നമ്മുടെ കുടുംബാംഗങ്ങളേയും, മറ്റുള്ളവരേയും ഈ മുന്നറിയിപ്പിനായി ഒരുക്കുക.