എയർ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി; സ്വപ്നയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു

0
775

എയര്‍ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതിയാക്കി. നാളെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറും.

2016ലാണ് സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നല്‍കിയത്.
ഇക്കാലത്ത് എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന. സാറ്റ്‌സിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു സി ബി ഐക്ക് എതിരെ പരാതിനല്‍കിയതിന്റെ പക തീര്‍ക്കാനാണ് സ്വപ്‌ന ഷിബുവിനെതിരെ വ്യാജപരാതി നല്‍കിയത്.

ഇതിനായി എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന വ്യാജേനെ പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കിയിരുന്നു. കേസ് ആദ്യം
വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്‌നയെ പ്രതിയാക്കിയിരുന്നില്ല. തുടര്‍ന്ന് ഷിബു ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പൊലീസിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.