കാറപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായ ചേട്ടനും പത്താം ക്ലാസ് വിദ്യാർഥിയായ അനുജനും മരിച്ചത് നാടിനെ കണ്ണീരിൽ മുക്കി. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എം.പണിക്കർ നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ വെള്ളക്കകെട്ടിലേക്ക് മറിഞ്ഞാണ് അപകടം.
അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്നവഴി കൈതമുക്ക് ജംഗഷ്‌ന് അടുത്തുവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതത്.
