കേരളത്തിൽ ഇന്ന് 794 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം എറണാകുളത്ത് മരിച്ച സി.ക്ലെയറടക്കം ഇതുവരെ 43 പേർ മരിച്ചതായും മന്ത്രി ശൈലജ അറിയിച്ചു.
തിരുവനന്തപുരത്ത് 182, കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ, 53, മലപ്പുറം 50, പാലക്കാട് 49, കണ്ണൂർ 48, കോട്ടയം 46, തൃശ്ശൂർ 42, കാസർകോട് 28, വയനാട് 26, ഇടുക്കി 24, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേർക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നതിനെപ്പറ്റി അറിവില്ല
