സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അഞ്ച്‌കോവിഡ് ബാധിതർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
798 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അറുപത്തഞ്ച് പേർക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കല്ലായി സ്വദേശി കോയൂട്ടി (57), മൂവാറ്റുപുഴ സ്വദേശിനി ലക്ഷ്മി കുഞ്ഞൻപിള്ള (79), നഞ്ചങ്കുഴി സ്വദേശി രവീന്ദ്രൻ (73), കൊല്ലം കെ എസ് പുരം സ്വദേശി റഹിയാനത്ത് (58), കണ്ണൂർ വിളക്കോട്ടൂർ സദാനന്ദൻ (60) എന്നിവർക്കാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന ജീവൻ നഷ്ടമായത്.
തിരുവനന്തപുരം 222, കൊല്ലം- 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂർ 51, പാലക്കാട് 51, കാസർഗോഡ് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
