കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. 67 വയസ്സായിരുന്നു.
സമ്പര്‍ക്കം വഴിയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു.
കു#്ഞുവീരാന്റെ മരണത്തോടെ എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
