കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു മരണം. അതിരാവിലെ 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവർക്കെങ്ങനെ കോവിഡ് ബാധിച്ചുവെന്നതിനെപ്പറ്റി വ്യക്തമായ അറിവില്ല. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടെത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 48 ആയി.