കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടിവരും: പിണറായി വിജയൻ

0
1167

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മുമ്പ് നമ്മൾ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കിയതാണ്. ഇപ്പോൾ അങ്ങനെ ചില അഭിപ്രായങ്ങളുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും. ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എങ്കിലും നമ്മൾ അത് പരിഗണിക്കേണ്ടതായി വരും.” മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.