കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

0
404

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുവയസുകാരൻ തൂങ്ങിമരിച്ചനിലയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിൽ കോവിഡ് ക്വാറന്റീനിലായിരുന്നു ജാസിൽ
കുറച്ചുനാളുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ പൊലീസാണ് കോഴിക്കോട് നിന്നും കണ്ടെത്തിയത്. വീട്ടിലേക്ക് മടക്കി അയക്കുന്നതിന് മുമ്പ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കുട്ടിയെ ചിൽഡ്രൻസ് ഹോമിലെ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പാർപ്പിച്ചത്.

അതേസമയം മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ 26 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇർഷാദ് അലി ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here