കോഴിക്കോട് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കരയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് മുഹമ്മദ് കോയ. കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബി(57) കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കെ മുരളീധരൻ എംപിയോട് കോവിഡ് പരിശോധനയ്ക്ക് വിധേയനാകാകാനും ക്വാറന്റൈനിൽ പോകാനും ജില്ലാ കളക്ടർ നിർദേശിച്ചു. മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ മുരളീധരൻ എംപി പങ്കെടുത്തിരുന്നു.