കോവിഡ് 19, പരിയാരം മെഡിക്കൽ കോളജിൽ സ്ത്രീ മരിച്ചു

0
983

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂർ,പരിയാരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു നഫീസയുടെ മരണം. ജൂലൈ പതിനൊന്നിനാണ് നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു.

അതേസമയം, നഫീസയുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.