ബാർബിക്യു ഉണ്ടാക്കി, പുക ശ്വസിച്ച് ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

0
504

പുക ശ്വസിച്ച് ശ്വാസം കിട്ടാതെ ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ദുബൈയിലെ സത്വയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരുവനന്തപുരം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിവരാണ് മരിച്ചത്. മുറിയിൽ പാചകം ചെയ്യാനുപയോഗിച്ച വിറകിൽ നിന്നുയർന്ന പുക ശ്വസിച്ചാണ് മരണം.

യുവാക്കൾ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ ബാർബിക്യു ഉണ്ടാക്കാനാണ് വിറക് കത്തിച്ചത്. തീ പൂർണമായും കെടുത്താതെ മുറിയിൽ കിടന്നുറങ്ങിയ രണ്ടുപേരും പുക ശ്വസിച്ച് ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കല്ലറക്കോണം പകൽകുറി ചാരുവിള പുത്തൻവീട്ടിൽ ഉദയൻ തുളസി ദമ്പതികളുടെ മകനാണ് ഉണ്ണി.

വള്ളക്കടവ് ശ്രീചിത്തിര നഗറിൽ ടിസി 34/1134ൽ അയ്യപ്പൻനായരുടെയും പുഷ്പലത തങ്കമ്മയുടെയും മകനാണ് വിനീത്. ഭാര്യ: നിഷ ആന്റണി.

LEAVE A REPLY

Please enter your comment!
Please enter your name here