ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ആള്‍ ജയിലില്‍ മരിച്ചു

0
21

തൃശൂര്‍ : ചിറ്റഞ്ഞൂരില്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്.

2010 ലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഹരിദാസന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2018 ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

മൂന്നര വര്‍ഷത്തിലധികമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കഴിഞ്ഞദിവസം അസുഖ ബാധിതനായ ഹരിദാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കി.