കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു

0
36

കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ ആറാട്ടുകുളം ഭാഗത്ത് കുളിക്കാന്‍ പോയതായിരുന്നു.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട അഭിനവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ അഭിനവ് അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.