ഡി വൈ എഫ് ഐ നേതാവായ യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

0
111

പാലക്കാട്: ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ ഡി വൈ എഫ് ഐ നോതാവായ 24 കാരി കൊല്ലപ്പെട്ട നിലയിൽ. മേലാർകോട് കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സൂര്യയുടെ കാമുകനായ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂർ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു..