കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

0
83

കോഴിക്കോട്: കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൊണ്ടയാട് രാമനാട്ടുകരയിലാണ് ദാരുണമായ സംഭവമുണ്ടായത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂര്‍ സൗത്ത് വെളിമുക്ക് ആലുങ്കല്‍ പുതിയ പറമ്പില്‍ ഹുസ്ന മന്‍സില്‍ പി ഹുസൈന്‍ (32) ആണ് മരിച്ചത്.

ഹുസൈന്റെ വാഹനം റോഡിലേക്ക് മറിഞ്ഞ് വീണപ്പോള്‍ പിന്നാലെ വന്ന വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.