ഭർത്താവ് ഓടിച്ച സ്‌കൂട്ടറിൽ നിന്നും വീണ ഭാര്യ ലോറിക്കടിയിൽപെട്ട് മരിച്ചു.

0
79

കാസർകോട്: ഭർത്താവ് ഓടിച്ച സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഭാര്യ ലോറിക്കടിയിൽപെട്ട് മരിച്ചു. പാണ്ടി അമ്ബട്ടമൂലയിലെ എ.കെ മുഹമ്മദിന്റെ ഭാര്യ ആമിനയാണ് മരിച്ചത്. ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

എതിർവശത്തു നിന്ന് അമിത വേഗത്തിൽ കാർ വന്നപ്പോൾ സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തുന്നതിനിടെ ആമിന തെറിച്ച് ലോറിയുടെ ടയറിനടിയിൽ പെടുകയായിരുന്നു. ഭർത്താവ് മുഹമ്മദിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്.