പത്തനംതിട്ട : വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച 12 കാരി അഭിരാമിയുടെ അമ്മാവനും കുഴഞ്ഞുവീണുമരിച്ചു. അഭിരാമിയുടെ അച്ഛന്‍ ഹരീഷിന്റെ അമ്മയുടെ സഹോദരനായ സോമനാണ് കുഴഞ്ഞു വീണു മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഭിരാമി ചികിത്സയിലായിരിക്കുമ്പോള്‍ മാധമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത് സോമനായിരുന്നു.
ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സോമന്‍ തിങ്കളാഴ്ച്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു.