തിരുവനന്തപുരം: വയറുവേദന കലശലായതിനെ തുടർന്ന് ആശുപത്രിയിലെത്തിയ 10-ാം ക്ലാസുകാരി ഗർഭിണി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഇടവ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിതി (21) നെ പൊലീസ് അറസ്റ്റുചെയ്തു. വർകലയിലാണ് സംഭവം.
പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതി പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.
വർകല പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന കാലംമുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നും കണ്ടെത്തി.