തിരുവനന്തപുരം: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥന് കാറിടിച്ചു മരിച്ചു. പോത്തന്‍കോട് പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയില്‍ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം.
റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിര് ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. തത്ക്ഷണം സൈമണ്‍ മരിച്ചു. ഒരു കിലോമീറ്ററിലധികം നിര്‍ത്താതെ പോയ കാര്‍ പിന്നീട് സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.