വിനോദയാത്രയ്ക്കിടെ അപകടം, മലയാളി വിദ്യാര്‍ഥി മരിച്ചു

0
169

പാലക്കാട്: വിനോദയാത്രയ്ക്കായി ഊട്ടിയിലെത്തിയ മലയാളി വിദ്യാര്‍ഥികളുടെ സംഘം മടങ്ങുന്നതിനിടെ വാഹനം അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് (19) ആണ് നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചത്. വഴുംക്കുംപാറ ശ്രീ നാരായണ കോളജിലെ ബി കോം വിദ്യാര്‍ഥിയാണ് രഞ്ജിത്ത്. കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണമ്ബ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവര്‍.

ഒമ്ബത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്‌ബോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൂനൂര്‍ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയില്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു.