ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 വയസുകാരി മരിച്ചു

0
17

തിരുവനന്തപുരം: പാറശാലയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 വയസുകാരി മരിച്ചു. കളിയിക്കാവിള സ്വദേശി പോൾ രാജിന്റെയും അശ്വനിയുടെയും മകൾ ഋതികയാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലായിരുന്ന ടിപ്പർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.