ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു

0
16

ചലച്ചിത്ര നടൻ സജീദ് പട്ടാളം (54 ) അന്തരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടുകയായിരുന്നു.വെബ്സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു.

പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായി.കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകളിൽ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു ‘ജാൻ എ മന്നി’ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിൽ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജിദ്.