തനിക്ക് കോവിഡില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം: നടി ലെന

0
968

ബംഗളുരു: തനിക്ക് കോവിഡില്ലെന്ന് നടി ലെന. സിനിമാ ചിത്രീകരണത്തിനു ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. .

ലണ്ടനിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് വന്നതെന്ന് ലെന പറഞ്ഞു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രത്യേക മാനദണ്ഡ പ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം.

ബെംഗളുരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിലെ ഐസൊലേഷനിലാണ് താരം ക്വാറന്റീനിൽ കഴിയുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫ്രൂട്ട്പ്രിന്റ്സ് ഓൺ ദ് വാട്ടർ’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ലണ്ടനിലേക്ക് പോയത്.