വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി, ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

0
633

കൊച്ചി: മഫ്തിയിലെത്തിയ തന്നെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. സംഭവം വിവാദമായതിനു പിന്നാലെയാണ് ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പ് ഡിസിപിക്ക് താക്കീത് നൽകിയത്.

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സ്പെഷൽ ബ്രാഞ്ച് സർക്കാരിന് നൽകി. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയമായതിൽ പൊലീസിന് നെഗറ്റീവായ യാതൊരു സംഭവവും വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സർക്കാർ എടുത്തിട്ടുള്ളത്.