പ്രിയ വർഗീസിന്റെ വിവാദ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
22

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വർഗീസിന്റെ വിവാദ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് നടപടി. നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ജോസഫ് സ്‌കറിയയുടെ ആവശ്യം.
പ്രിയ വർഗീസിന്റെ നിയമനത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജി പ്രാഥമികമായി പരിഗണിച്ചാണ് നിയമന നടപടികൾ സ്റ്റേ ചെയ്യാൻ കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേസിൽ യുജിസിയെ കൂടി കക്ഷി ചേർത്തു.