കള്ള് ഷാപ്പ് അടിച്ചുതകര്‍ത്തു, രണ്ടുപേര്‍ അറസ്റ്റില്‍

0
49

കോട്ടയം: കള്ള് ഷാപ്പില്‍ മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയും സാധനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്ത 2 പേര്‍ അറസ്റ്റില്‍. അതിരമ്പുഴ പടിഞ്ഞാറ്റിന്‍ ഭാഗം കോട്ടമുറി പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ വീട്ടില്‍ വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പില്‍ വീട്ടില്‍ ആഷിക് എം (25) എന്നിവരാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 4നാണ് ഇവര്‍ അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍ മാരക ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും, കൂടാതെ ഷാപ്പില്‍ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്‌കും കസേരയും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഷാപ്പുടമയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.