കൊന്നത്തടി മുനിയറ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പുരസ്‌കാരം

0
115

2022-23 വര്‍ഷത്തെ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കിയ കൊന്നത്തടി മുനിയറ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യ്തു. കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് യോഗം ഉദ്ഘാടനം ചെയ്യ്തു.

സമഗ്രശിക്ഷാ കേരളം 2022-23 സ്റ്റാര്‍ച്ച് പദ്ധതി പ്രകാരം നൂതനവും വ്യാപന സാധ്യതയുള്ളതുമായ അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിനാണ് അടിമാലി ബ്ലോക്കിലെ മികച്ച സ്‌കൂളിനുള്ള കാഷ് അവാര്‍ഡ് മുനിയറ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ലഭിച്ചത്. പഠനത്തോടൊപ്പം ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനായി സ്‌കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചും പഴം പച്ചക്കറി ധാന്യ പ്രദര്‍ശനം നടത്തിയും സ്‌കൂള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുനിയറ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രമേശന്‍ മാഷാണ് സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

തനിക്ക് ആ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി എന്ന നിലയില്‍ വളരെ അഭിമാനമുണ്ടെന്നും സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസ നേരുന്നതായും കാനഡയിലെ മാധ്യമപ്രവര്‍ത്തകനും 24newslive.com ചീഫ് എഡിറ്ററുമായ ഷിബു കിഴക്കേക്കുറ്റ് പറഞ്ഞു. നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ പര്യായമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.