തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ മരിച്ചത് അപകടത്തിൽ തന്നെയാണെന്ന്
സി ബി ഐ. പോളിഗ്രാഫ് പരിശോധനയിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും നുണ പറഞ്ഞതായി സി ബി ഐ കണ്ടെത്തി.
കലാഭവൻ സോബി പല സമയത്തും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്നും സി ബി ഐ പറഞ്ഞു.ലേയഡ് വോയിസ് പരിശോധനയോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സി ബി ഐ പറഞ്ഞു.
സ്വർണക്കടത്ത് സംഘത്തെ കണ്ടെന്നുളള സോബിയുടെ മൊഴി കള്ളമാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരിലാണ് നുണപരിശോധന നടത്തിയത്.
താനല്ല ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ അന്വേഷണ ലംഘത്തോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് കളവാണെന്ന് പരിശോധനയിൽ കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെന്ന നിഗമനത്തിലാണ് സി ബി ഐ എത്തി.
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അച്ഛൻ കെ സി ഉണ്ണിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.