ബൈക്കപകടം ഗൃഹനാഥന്‍ മരിച്ചു

0
67


അടൂര്‍ : ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. അടൂര്‍ ഏനാത്ത് ഇളംഗമംഗലം തുളസീമന്ദിരത്തില്‍ (മഠത്തില്‍ കിഴക്കേതില്‍) തുളസീധരന്‍ പിള്ള (63) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.15ന് ഇളങ്ങ മംഗലം കാരുവേലില്‍ ഭാഗത്തു വച്ചാണ് അപകടമുണ്ടായത്.

പട്ടാഴി ഭാഗത്തു നിന്നും വീട്ടിലേക്ക് വരുകയായിരുന്നു തുളസീധരന്‍ പിള്ള. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സരസ്വതിയമ്മ. മകന്‍: ജിതിന്‍ കുമാര്‍. മരുമകള്‍: അശ്വതി.