ബൈക്ക് ടോറസിലിടിച്ച് 3 യുവാക്കള്‍ മരിച്ചു

0
51

കോട്ടയം: ബൈക്ക് ടോറസിലിടിച്ച് 3 യുവാക്കള്‍ മരിച്ചു. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രന്തി സ്വദേശികളായ ആല്‍വില്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകിട്ട് അഞ്ചിനാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയിലിടിക്കുകയായിരുന്നു. മൂന്നുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.