ബിനീഷ് കോടിയേരിയുടെ വീടും സ്വത്തും കണ്ടുകെട്ടാന്‍ ഇ.ഡി നീക്കം

0
572

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി.

ബിനീഷിന്റെ ആസ്തികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി കണ്ടുകെട്ടാന്‍ ശ്രമിക്കുന്നത്.

ബിനീഷ്, ബിനീഷിന്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവകകളുടെ വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടു. മുമ്പ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൊച്ചിയിലെ ഇഡി സംഘം ശേഖരിച്ചിരുന്നു.

കഴിഞ്ഞ മാസം ബിനീഷിന്റെ സ്വത്തിന്റെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് കത്തയച്ചിരുന്നു.