ബിനീഷിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
534

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
വിക്ടോറിയ ആശുപത്രിയിലാണ് ബിനീഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അനൂപ് മുഹമ്മദുമായി അഞ്ച് വർഷം മുമ്പ് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ വ്യാഴാഴ്ചയാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ഇ.ഡി നാല് ദിവസം തുടർച്ചയായി ബിനീഷിനെ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് മുമ്പ് രണ്ട് തവണ ബിനീഷിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദിനെ സാമ്പത്തികമായി സഹായിച്ചു. കള്ളപ്പണം വെളുപ്പിച്ചു. എന്നീ ആരോപണങ്ങളാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്.

അനൂപ് മുഹമ്മദിന്റെ ബിനാമിയാണ് ബിനീഷ് കോടിയേരിയെന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം.