മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബർ 7 വരെ നീട്ടി.
അഞ്ചു ദിവത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് വിധി. പത്ത് ദിവസത്തേക്ക് ഇഡി ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ശനിയാഴ്ച വരെയാണ് കോടതി അനുവദിച്ചത്.
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങൾ മൂലം രണ്ടുദിവസത്തേക്ക് ചോദ്യം ചെയ്യൽ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.ആരോഗ്യസ്ഥിതി മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ഇഡി കോടതിയിൽ സമർപ്പിച്ചു.