ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയമില്ല, കേന്ദ്രം ഇടപെടും: കെ. സുരേന്ദ്രന്‍

0
76

കൊച്ചി: റബര്‍ വില 300 ആയി പ്രഖ്യാപിച്ചാല്‍ കുടിയേറ്റ ജനത ബിജെപിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. റബ്ബര്‍ കര്‍ഷകര്‍ക്കായി ഇരു മുന്നണികളും ഒന്നും ചെയ്തില്ലെന്നും ഇടത് വലത് മുന്നണികള്‍ കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയുടെ നേര്‍ചിത്രമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.