മത്സ്യബന്ധന ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു, ഇരുപതു പേരെ കാണാനില്ല

0
245

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇരുപതു പേരെ കാണാനില്ല. നാലുപേർ നീന്തി രക്ഷപ്പെട്ടു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങിൽ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വലിയ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 23 പേർ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട 4 പേർ നീന്തി കരയിലെത്തി. അതിൽ ഒരാളുടെ നില ഗുരുതരമാണ്. കരയിലെത്തിയ എല്ലാവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരയിൽപ്പെട്ട് ബോട്ട് പൂർണമായി മറിഞ്ഞു. അഞ്ച് തെങ്ങ് ഹാർബറിൽനിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലിസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.