സഹോദരി ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്.

0
32

വസ്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. ഇടുക്കിയിലെ വണ്ണപ്പുറത്താണ് സംഭവം. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയില്‍ സാബു, മുള്ളരിങ്ങാടു സ്വദേശി രമണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ സഹോദരി ഭര്‍ത്താവ് ഒടിയപാറ സ്വദേശി മരുതോലില്‍ ബെന്നിയാണ് സഹോദരന്മാരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ബെന്നിക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു

കുറച്ചുകാലമായി ബെന്നിയും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. വസ്തുതര്‍ക്കത്തിനൊടുവില്‍ കോടതി വിധി വഴി ഭാര്യയ്ക്ക് ഒരേക്കര്‍ സ്ഥലം ലഭിച്ചിരുന്നു. ഇതിലെ റബ്ബര്‍ ടാപ്പ് ചെയ്യാന്‍ സഹോദരന്മാര്‍ എത്തിയതാണ് വഴക്കുണ്ടാകാന്‍ ഇടയായത്.