അച്ഛന്‍ ഓടിച്ച കാറിടിച്ചു, നാല് വയസുകാരി മരിച്ചു

0
25

വയനാട്: അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ നാലാം ക്ലാസുകാരി
കാറപകടത്തില്‍ മരിച്ചു. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്. മുട്ടില്‍ ദേശീയ പാതയില്‍ കൊളവയലിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഐറിന്‍.