യുവാവും കാറും ഒഴുകിപ്പോയി, തിരച്ചിൽ തുടരുന്നു

0
670

കോട്ടയം: കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായി അപകടമുണ്ടായത്.

അതിരാവിലെ രണ്ട് മണിയോട് കൂടിയാണ് സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്‌.